ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വോ​ണ സ​ദ്യ​യൊ​രു​ക്കാ​ൻ കാ​ട്ടൂ​ർ മ​ഹാ​വി​ഷ്ണു

ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണ​ത്തോ​ണി പു​റ​പ്പെ​ടു​ന്നു

ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണ​ത്തോ​ണി ഇ​ന്ന് ആ​റ​ന്മു​ള​യി​ലെ​ത്തും

കോ​ഴ​ഞ്ചേ​രി: തി​രു​വാ​റ​ന്മു​ള​യ​പ്പ​ന്​ ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണ​ത്തോ​ണി ഇ​ന്ന് പു​ല​ർ​ച്ച ആ​റ​ന്മു​ള​യി​ൽ എ​ത്തും. ഉ​ത്രാ​ട സ​ന്ധ്യ​യി​ൽ കാ​ട്ടൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണ​ത്തോ​ണി പു​റ​പ്പെ​ട്ടു. പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ള്ളി​യോ​ട ക​ര​ക്കാ​രും ഭ​ക്ത​ജ​ന​ങ്ങ​ളും വെ​റ്റ പു​ക​യി​ല ന​ൽ​കി തി​രു​വോ​ണ തോ​ണി​യെ യാ​ത്ര​യാ​ക്കി.

പ​മ്പ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ൾ ദീ​പ​ക്കാ​ഴ്ച​യൊ​രു​ക്കി തി​രു​വോ​ണ​ത്തോ​ണി​യെ സ്വീ​ക​രി​ച്ചു. കാ​ട്ടൂ​രി​ൽ​നി​ന്ന് കു​മാ​ര​ന​ല്ലൂ​രി​ലേ​ക്ക് താ​മ​സം മാ​റ്റി​യ മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി കു​ടും​ബ​ത്തി​ലെ പ്ര​തി​നി​ധി അ​നൂ​പ് ഭ​ട്ട​തി​രി കു​മാ​ര​നെ​ല്ലൂ​രി​ൽ​നി​ന്ന് ജ​ല​മാ​ർ​ഗം യാ​ത്ര​തി​രി​ച്ച് കാ​ട്ടൂ​രി​ലെ​ത്തി​യാ​ണ് തി​രു​വോ​ണ​ത്തോ​ണി​യു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വു​ന്ന​ത് . ഓ​ണ​സ​ദ്യ വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണം നാ​ളി​ൽ പു​ല​ർ​ച്ച 5.30ന് ​ആ​റ​ൻ​മു​ള​യി​ൽ എ​ത്തു​ന്ന തി​രു​വോ​ണ തോ​ണി​ക്ക് ആ​ചാ​ര​പൂ​ർ​വം സ്വീ​ക​ര​ണം ന​ൽ​കും. ഭ​ട്ട​തി​രി​ക്ക് വെ​റ്റ പു​ക​യി​ല ന​ല്കി ദേ​വ​സ്വം പ്ര​തി​നി​ധി​ക​ളും പ​ള്ളി​യോ​ട സേ​വാ​സം​ഘം, ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന്​ സ്വീ​ക​രി​ക്കും. മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി കാ​ട്ടൂ​രി​ൽ​നി​ന്ന് എ​ത്തി​ച്ച ദീ​പം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഏ​റ്റു​വാ​ങ്ങി ശ്രീ​കോ​വി​ലി​നു​ള്ളി​ലെ കെ​ടാ​വി​ള​ക്കി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ തി​രു​വാ​റ​ന്മു​ള​യ​പ്പ​ന്‍റെ തി​രു​വോ​ണ സ​ദ്യ​ക്ക് ഒ​രു​ക്ക​മാ​കും. പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കു​ശേ​ഷം തി​രു​വോ​ണ സ​ദ്യ ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ക്കും. രാ​ത്രി അ​ത്താ​ഴ​പൂ​ജ​ക്കു​ശേ​ഷം മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി തി​രി​കെ മ​ട​ങ്ങും.

Tags:    
News Summary - Thiruvonathoni will reach Aranmula today with Onam offerings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.