അ​ടൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ലെ പ​രി​ശോ​ധ​ന നി​യ​മ​പ​ര​മ​​ല്ലെ​ന്ന്​ ആ​ക്ഷേ​പം

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ന​ൽ​കു​ന്ന ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യി കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്റ്റാ​റ​ൻ​റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന നി​യ​മ​പ​ര​മാ​യി ന​ട​ന്ന​ത​​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​ക്കു വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ആ​രും ത​ട​സ്സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ്ഥാ​പ​ന​ങ്ങ​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. അ​ടൂ​രി​ലെ ഹോ​ട്ട​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ത​ങ്ങ​ൾ എ​തി​ര​ല്ല. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച യൂ​നി​റ്റാ​ണ് അ​ടൂ​രി​ലേ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ജി​ല്ല ക​മ്മി​റ്റി​യു​മാ​യി ചി​ല പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ജി​ല്ല ക​മ്മി​റ്റി ​അ​ടൂ​ർ യൂ​നി​റ്റി​നെ ത​ള്ളി​പ്പ​റ​ഞ്ഞ​ത്​ ​ സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ കെ. ​കാ​ർ​ത്തി​കേ​ശു, സെ​ക്ര​ട്ട​റി വി​ൽ​സ​ൺ എ​ബ്ര​ഹാം, ട്ര​ഷ​റ​ർ അ​ജി രാ​ജ​ധാ​നി,​ സു​നു ഫി​ലി​പ്പ് , ബി​ജി ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Allegation that inspections in Adoor hotels are illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.