മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്​ തി​രു​വ​ല്ല​യി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് ​ക​ർ​ഷ​ക​രു​മാ​യി സം​സാ​രി​ക്കു​ന്നു

പ്രളയബാധിത മേഖലകളും നശിച്ച കൃഷിപ്പാടങ്ങളും സന്ദർശിച്ച് കൃഷിമന്ത്രി

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ത്തി​ലും ഗു​രു​ത​ര കൃ​ഷി​നാ​ശം സം​ഭ​വി​ച്ച അ​പ്പ​ർ​കു​ട്ട​നാ​ട്​​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് സ​ന്ദ​ർ​ശി​ച്ചു. പ്ര​ള​യ​ബാ​ധി​ത കൃ​ഷി​യി​ട​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ൽ വി​ല​യി​രു​ത്തി​യ മ​ന്ത്രി, ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക​യും കാ​ർ​ഷി​ക പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

കു​റ്റൂ​ർ, നി​ര​ണം, നെ​ടു​മ്പ്രം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തി​രു​വ​ല്ല ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​ള​യ​ബാ​ധി​ത കൃ​ഷി​യി​ട​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. വെ​ള്ള​ക്കെ​ട്ട് മൂ​ലം ന​ശി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ, വി​വി​ധ വി​ള​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം, കാ​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ എ​ന്നി​വ മ​ന്ത്രി ക​ണ്ട് വി​ല​യി​രു​ത്തി. നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​ങ്ക​ൽ ഒ​ട്ട​ത്തി​ൽ വീ​ട്ടി​ൽ സി. ​അ​മ്പി​ളി​യു​ടെ കൃ​ഷി​യി​ട​വും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ഈ ​വ​ർ​ഷം കൃ​ഷി ചെ​യ്തി​രു​ന്ന 500 വാ​ഴ​ക​ൾ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​താ​യി അ​മ്പി​ളി മ​ന്ത്രി​യെ അ​റി​യി​ച്ചു. വി​ള​യ്ക്ക് ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ത്തി​രു​ന്ന​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. കൃ​ഷി​നാ​ശ​ത്തി​ന്റെ വ്യാ​പ്തി​യും തു​ട​ർ​സ​ഹാ​യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് മ​ന്ത്രി നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ന​ട​ന്ന ക​ർ​ഷ​ക അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ആ​വ​ശ്യ​ങ്ങ​ളും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. കൃ​ഷി​നാ​ശം മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, പു​ന​ർ​കൃ​ഷി​ക്കു​ള്ള സ​ഹാ​യം, കൃ​ഷി​യി​ട​ങ്ങ​ളി​ലെ ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യ​ൽ, വി​ത്ത്-​തൈ വി​ത​ര​ണം, ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു. ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, പ്ര​മോ​ദ് രാ​മ​ച​ന്ദ്ര​ൻ, അ​ജോ​യ് കെ, ​അ​ല​ക്സ് കു​ര്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Agriculture Minister visits flood-affected areas and damaged agricultural fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.