മധ്യവയസ്സിലും അമ്മത്തണലിൽ അജികുമാർ; ചികിത്സ സഹായം തേടുന്നു

അടൂർ: ജന്മനാ പോളിയോ ബാധിച്ച് അവശതയിലായ തൂവയൂർ നോർത്ത് മണക്കാല പനംതിട്ട പടിഞ്ഞാറ്റേതിൽ വീട്ടിൽ അജികുമാർ (55) സുമനസ്സുകളുടെ സഹായം തേടുന്നു. ആറ് സെന്റ് വീട്ടിൽ അജികുമാർ, മാതാവ് ഭാരതി (68), പിതാവ് വാസു (72), മകൾ സുമ, സുമയുടെ ഭർത്താവ് സജീവ്, സുമയുടെ മക്കൾ സിദ്ധാർഥ്, സിദ്ധി എന്നിവരടക്കം ഏഴുപേരാണ് താമസിക്കുന്നത്. ഞെങ്ങിഞെരുങ്ങിയ മുറിയിൽ ഒന്ന് നേരാവണ്ണം തിരിയാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രാഥമിക കർമങ്ങൾ നിർവഹിക്കാനും ആഹാരം കഴിക്കാനുമൊക്കെ പരസഹായമില്ലാതെ സാധ്യമല്ലാത്ത അവസ്ഥയിലാണ് അജികുമാർ.

വൃക്ക, കരൾ എന്നിവയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ജന്മനാ പോളിയോ ബാധിതനായ അജികുമാർ 55 വർഷമായി കിടപ്പിലാണ്. മാസം 4000 രൂപ അജികുമാറിന് മരുന്നിന് ആവശ്യമാണ്. 2008ൽ മാതാവ് ഭവാനിക്ക് ഹൃദയസംബന്ധമായ അസുഖം മൂലം ഓപറേഷൻ നടത്തിയിരുന്നു. പിതാവ് വാസു ശ്വാസകോശസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ട് നേരിടുകയാണ്. ആരോഗ്യപ്രശ്നവും പ്രായാധിക്യവും കാരണം ഇരുവർക്കും ജോലിക്ക് പോകാൻ കഴിയില്ല. മാസം നല്ലൊരു തുക ഇവരുടെ ചികിത്സക്കും ആവശ്യമാണ് പട്ടാഴിയിൽ ബാർബർഷോപ്പിൽ ജോലിക്ക് പോകുന്ന സുമയുടെ ഭർത്താവ് സജീവന്റെ തുച്ഛമായ വരുമാനത്തിലാണ് വീട്ടുചെലവുകൾ നടന്നു പോകുന്നത്.

താടിക്ക് താഴേക്ക് ചലനമറ്റ നിലയിലാണ് അതിനാൽ അംഗപരിമിതൻ എന്ന നിലയിൽ അജികുമാർ ഉൾപ്പെടുന്നു. 85 ശതമാനത്തിൽ അധികവും അംഗപരിമിതി നേരിടുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, അംഗപരിമിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അജികുമാറിന് ലഭിക്കുന്നില്ല. ചികിത്സ ചെലവുകൾക്കും മറ്റും നന്നേ പ്രയാസപ്പെടുന്ന ഈ കുടുംബമിപ്പോൾ സുമനസ്സുകളുടെ സഹായം തേടുകയാണ്. അക്കൗണ്ട് ഹോൾഡർ: പി. ഭാരതി, അക്കൗണ്ട് നമ്പർ: 16950100022712, ഐ.എഫ്.എസ്.സി: FDRL 0001695; ഗൂഗിൾ പേ :9645326135, അക്കൗണ്ട്: ഫെഡറൽ ബാങ്ക് മണക്കാല.

Tags:    
News Summary - ajith kumar Seeking treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.