കാ​ഞ്ഞാ​ർ വാ​ട്ട​ർ തീം ​പാ​ർ​ക്ക്

കാഞ്ഞാർ വാട്ടർ തീം പാർക്ക്​ വികസനത്തിന് നടപടി

കാ​ഞ്ഞാ​ർ: കാ​ഞ്ഞാ​ർ വാ​ട്ട​ർ തീം ​പാ​ർ​ക്ക്​ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി​യാ​കു​ന്നു. വി​ക​സ​ന മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ഏ​ജ​ൻ​സി​യെ നി​യോ​ഗി​ച്ചു. 10 വ​ർ​ഷ​മാ​യി കാ​ടു​ക​യ​റി കി​ട​ന്ന വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന്​ ഇ​തോ​ടെ പു​തി​യ ജീ​വ​നാ​കും. ഇ​തി​നാ​യി ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഡി.​ടി.​പി.​സി​യും ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം പ​ദ്ധ​തി​യും കൈ​കോ​ർ​ക്കും.

കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് അ​ട​ക്കം ബൃ​ഹ​ത് പ​ദ്ധ​തി​ക്കാ​ണ് ഇ​വി​ടെ രൂ​പം​ന​ൽ​കു​ന്ന​ത്. വി​ശ്ര​മി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ശു​ചി​മു​റി​യ​ട​ക്ക​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഇ​തോ​ടൊ​പ്പം പു​ഴ​യോ​ര​ത്ത് വേ​ലി സ്ഥാ​പി​ക്കാ​നും വൈ​ദ്യു​തീ​ക​രി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കും. മ​ല​ങ്ക​ര ജ​ലാ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടെ ടൂ​റി​സം പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.

പു​തി​യ പാ​ർ​ക്ക്, കൊ​ട്ട​വ​ഞ്ചി, സോ​ളാ​ർ ഉ​പ​യോ​ഗി​ച്ച് ഫൗ​ണ്ട​ൻ, ലേ​സ​ർ​ഷോ, ഫോ​ട്ടോ ഷൂ​ട്ടി​നാ​യി തൂ​ക്കു​പാ​ലം, ന​ട​പ്പാ​ത, ഫി​ഷി​ങ് സം​വി​ധാ​നം എ​ന്നി​വ ഒ​രു​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്. ഇ​തി​നാ​യി മ​ല​ങ്ക​ര ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി മ​ന്ത്രി വി​ശ​ദ​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മ​ല​ങ്ക​ര ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണ് വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ രീ​തി​യി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 600 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നോ​ടു ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ടൂ​റി​സം പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ൻ കു​തി​പ്പാ​ണ് ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

Tags:    
News Summary - Action for the development of Kanjar water theme park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.