പ്രവീൺ
Posted On
date_range Updated On
date_range ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
കോഴഞ്ചേരി: തെക്കേമല ജങ്ഷൻ സമീപം റോഡിലൂടെ നടന്നുപോയ സ്ത്രീയെ കടന്നുപിടിച്ച് അപമാനിച്ച കേസിൽ യുവാവിനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള ഇടശ്ശേരിമല ഐക്കരമല മോഡിയിൽ ഭാഗത്ത് നെടിയകാലായിൽ പ്രവീണാണ് ( 28) പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 8.30ഓടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പ്രതിയെയ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.