പത്തനംതിട്ട: പ്രധാനമന്ത്രി ഗ്രാമസടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഒമ്പത് റോഡിെൻറ നിർമാണത്തിന് 29.24 കോടി രൂപ അനുവദിച്ചു. 38.81 കി.മീറ്ററുള്ള പ്രവൃത്തികളാണ് യാഥാർഥ്യമാക്കുന്നത്. ഈ പദ്ധതി പൂർത്തീകരിച്ച് അഞ്ചുവർഷത്തിനുള്ളിൽ റോഡിന് വരുന്ന എല്ലാ അറ്റകുറ്റപ്പണിയും കരാറുകാരൻതന്നെ ചെയ്തുതീർക്കണം. അഞ്ച് പ്രവൃത്തികളുടെ നിർമാണപ്രവർത്തനം ആരംഭിച്ചതായും നാല് പ്രവൃത്തികൾ ഉടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ആരംഭിക്കുമെന്നും ആന്റോ ആന്റണി എം.പി അറിയിച്ചു.
കലഞ്ഞൂർ പഞ്ചായത്ത്: മാങ്കോട് എച്ച്.എസ്- തിടി- നിരത്തുപാറ റോഡ്- 5.797 കി.മീറ്റർ - 3.56 കോടി
അയിരൂർ: ചെട്ടിമുക്ക്- തടിയൂർ- വാളക്കുഴി- നാരകത്താനി റോഡ് - 5.654 കി.മീറ്റർ- 3.35 കോടി
ഏഴംകുളം: തട്ടാരുപടി- കൊയ്പള്ളിമല റോഡ് - 3.461 കി. മീറ്റർ- 1.81 കോടി
അയിരൂർ: തേക്കുങ്കൽ - ചിറപ്പുറം- ഇളപ്പുങ്കൽ റോഡ് - 3.032 കി. മീറ്റർ - 1.93 കോടി
വെച്ചൂച്ചിറ: വെൺകുറിഞ്ഞി മാറിടം കവല മാടത്തുംപടി റോഡ് - 6.606 കി. മീറ്റർ - 4.31 കോടി
അയിരൂർ: പ്ലാങ്കമൺ- പൂവൻമല റോഡ് - 4.826 കി. മീറ്റർ - 4.58 കോടി
ആറന്മുള: വാഴവേലിപ്പടി- കവളപ്ലാക്കൽ റോഡ്- 3.071 കി. മീറ്റർ - 2.64 കോടി
ആറന്മുള: മാലക്കര- ആൽത്തറപ്പടി എരമക്കാട് റോഡ് - 3 കി. മീറ്റർ - 3.30 കോടി
പള്ളിക്കൽ: ആലുംമൂട് -തെങ്ങമം റോഡ് - 3.372 കി. മീറ്റർ - 3.73 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.