237ാമത് വീടിൻെറ താക്കോൽദാനം നിർവഹിച്ചു പന്തളം: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിൻെറ നേതൃത്വത്തിൽ നിർധനരായ ആളുകൾക്കായി നിർമിക്കുന്ന 237ാമത്തെ വീടിൻെറ താക്കോൽദാനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു. എൻ.എസ്.എസ് പോളിടെക്നിക് ഗ്ലോബൽ ഫോറം ഗ്രൂപ്പായ പന്തളം കൂട്ടായ്മയുടെ പേരിൽ രാജേഷ് പിള്ളയുടെ സ്പോൺസറിലാണ് വീട് നിർമിച്ചത്. പന്തളം എൻ.എസ്.എസ് പോളിടെക്നിക് പ്രിൻസിപ്പൽ പ്രീത.ആർ, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി, കുളനട പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഉണ്ണികൃഷ്ണപിള്ള, വാർഡ് മെംബർ വിനോദ് കുമാർ, പുതുവാക്കൽ ഗ്രാമീണ വായനശാല പ്രസിഡന്‍റ് ജോസ് കെ. തോമസ്, കുളനട റോട്ടറി ക്ലബ് മുൻ പ്രസിഡന്‍റ് മോസസ് ജോയ്സ്, രാജേഷ് പിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: ഡോ. എം.എസ്. സുനിലിൻെറ നേതൃത്വത്തിൽ നിർധനരായ ആളുകൾക്ക് നിർമിക്കുന്ന 237ാമത്തെ വീടിൻെറ താക്കോൽദാനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.