പത്തനംതിട്ട: പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ല/ചാര്‍ജ്തല രണ്ടാം ബാച്ച് ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. 25 വരെയാണ് പരിശീലനം. സെന്‍സസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ് കെ. ശ്രീകുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സി.കെ. കാര്‍ത്തിക എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്.
ഭവന പട്ടികപ്പെടുത്തല്‍, ജനസംഖ്യ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 2026- 27 വര്‍ഷത്തില്‍ സെന്‍സസ് നടത്തും. ജൂലൈ ഒന്നു മുതല്‍ 31 വരെ പ്രാരംഭഘട്ടമായ ഭവന പട്ടികപെടുത്തല്‍ സംസ്ഥാനത്ത് നടക്കും. ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനം ഏകോപ്പിക്കുന്നതിന് ജില്ല കലക്ടറെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസറായും അഡീ. ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ ജില്ല സെന്‍സസ് ഓഫിസറായും മറ്റ് ജില്ല വകുപ്പ് മേധാവികളെ അഡീ. ജില്ല സെന്‍സസ് ഓഫിസറായും റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാരെ സബ് ഡിവിഷനല്‍ സെന്‍സ് ഓഫിസര്‍മാരായും നിയമിച്ചു. തഹസില്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെ ചാര്‍ജ് സെന്‍സസ് ഓഫിസര്‍മാരായും ചുമതലപ്പെടുത്തി.
പത്തനംതിട്ട: സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ (സെല്‍ഫ് എന്യൂമറേഷന്) ജൂണ്‍ 16 മുതല്‍ 30 വരെ ഓണ്‍ലൈനായി രേഖപ്പെടുത്താം. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരം ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാം.
https://se.census.gov.in എന്ന പോര്‍ട്ടലിലൂടെ സംസ്ഥാനം തിരഞ്ഞെടുത്ത്, കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ നല്കി കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐ.ഡി (എസ്.ഇ.ഐ.ഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐ.ഡി കൈമാറണം. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
ജൂണ്‍ 30നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാകില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസര്‍കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു. പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.