ടി.കെ റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്ര വരകൾ ഇല്ലാത്ത നിലയിൽ
തിരുവല്ല: നഗരത്തിൽ വാഹനത്തിരക്ക് ഏറെയുള്ള സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്നു.ടി.കെ റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് പരിസരത്ത് സീബ്ര വരകൾ ഇല്ലാത്തതാണ് ദുരിതമാകുന്നത്. തിരുവല്ല ടൗണിൽ യാത്രക്കാർ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന മേഖലയാണിത്. കെ.എസ്.ആർ.ടി.സി ജങ്ഷനിലെ സീബ്ര വരകളും എസ്.സി.എസ് ജങ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപമുള്ള സീബ്ര വരകളും മാഞ്ഞ നിലയിലാണ്. ആളുകൾ വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടി റോഡ് മുറിച്ചുകടക്കുന്നത് കണ്ടുനിൽക്കുന്നവരിൽ പോലും ആശങ്കയുണ്ടാക്കും.
ബസ് സ്റ്റാൻഡിലേക്ക് കടക്കാൻ റോഡിലേക്ക് പ്രവേശിക്കുന്നവർ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ കണ്ട് ഭയന്ന് തിരികെ ഓടേണ്ട ഗതികേടിലാണ്. ഇത്തരത്തിൽ യാത്രക്കാർ മുന്നോട്ടും പിന്നോട്ടും ഓടിയാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്രാ വരകൾ ഇല്ലാത്തതിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും വിദ്യാർഥികളുമാണ്. പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.