പത്തനംതിട്ട: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ കോന്നി താലൂക്കിലെ 31 സ്ഥാപനത്തില്‍ പരിശോധന നടത്തി. ആറ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ജാഗ്രത പദ്ധതിയുടെ തുടര്‍ച്ചയായാണ് പരിശോധന. മുന്‍ പരിശോധനയില്‍ ബോധവത്കരണം നടത്തിയിട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പാക്കറ്റുകളില്‍ പാക്കിങ് സ്ലിപ് ഇല്ലാതെ വിൽപന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിന് 5000 രൂപ പിഴ ഈടാക്കി. കോന്നി താലൂക്ക് സപ്ലൈ ഓഫിസര്‍ മൃണാള്‍സെന്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍ ലിജോ പൊന്നച്ചന്‍, ലീഗല്‍ മെട്രോളജി ഇൻസ്പെക്ടര്‍ അബ്ദുൽ ഖാദര്‍, റേഷനിങ് ഇൻസ്പെക്ടര്‍ മനോജ് മാത്യു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് ടി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സാക്ഷ്യപത്രം സമര്‍പ്പിക്കണം ഇലന്തൂര്‍: ഗ്രാമപഞ്ചായത്തില്‍നിന്ന് വിധവ പെന്‍ഷന്‍ / 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് 60 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കാൻ വിവാഹിത /പുനര്‍വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഈ മാസം 30നുള്ളില്‍ പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണം. ഫോണ്‍: 0468 2362037.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.