വീ​ണാ ജോ​ർ​ജ്

വീ​ണ​ക്ക്​ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ണ്ട്​; എ​തി​രാ​ളി​ക​ൾ​ക്ക്​ പു​റ​ത്ത്​

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ക്കു​ന്ന ആ​റ​ന്മു​ള​യി​ൽ വീ​ണാ ജോ​ർ​ജി​ന്‍റെ വോ​ട്ട്​ സ്വ​ന്തം പേ​രി​ൽ​ത്ത​ന്നെ ആ​യി​രി​ക്കും. ആ​ന​പ്പാ​റ ഗ​വ എ​ൽ.​പി.​എ​സി​ൽ ബൂ​ത്ത് 262ൽ ​വീ​ണ വോ​ട്ടു ചെ​യ്യും. അ​തേ​സ​മ​യം, മു​ഖ്യ എ​തി​രാ​ളി​ക​ളാ​യ മ​റ്റു​ ര​ണ്ടു പേ​രും മ​റ്റു​ള്ള​വ​ർ​ക്ക്​ വോ​ട്ട്​ ചെ​യ്യേ​ണ്ടി​വ​രും. ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന തി​രു​വ​ല്ല​യി​ലെ മൂ​ന്ന്​ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വോ​ട്ട്​ സ്വ​ന്തം പേ​രി​ൽ ആ​യി​രി​ക്കും.

ആ​റ​ന്മു​ള​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി പി​റ​വം മ​ണ്ഡ​ല​ത്തി​ലെ ഊ​ര​മ​ന ഗ​വ. എ​ച്ച്.​എ​സ്. എ​സ് ബൂ​ത്ത് ന​മ്പ​ർ 76ൽ ​വോ​ട്ടു ചെ​യ്ത​ശേ​ഷം തി​രി​ച്ചു​വ​രും. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റി​ലെ പ​ഴ​വ​ങ്ങാ​ടി ഫോ​ർ​ട്ട്​ ഹൈ​സ്കൂ​ളി​ൽ വോ​ട്ട്​ ചെ​യ്യും.

തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ മ​ൽ​സ​രി​ക്കു​ന്ന മൂ​ന്ന്​ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ സ്വ​ന്തം ചി​ഹ്ന​ത്തി​ൽ വോ​ട്ട്​ ചെ​യ്യാം. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി മാ​ത്യു ടി. ​തോ​മ​സ്​​​ വാ​രി​ക്കാ​ട്​ സെ​വ​ൻ​ത്​ ഡേ ​അ​ഡ്വ​ന്‍റി​സ്റ്റ്​ സ്കൂ​ളി​ലും യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ഡ്വ. വ​ർ​ഗീ​സ്​ മാ​മ്മ​ൻ തി​രു​വ​ല്ല റ​ജീ​ന മു​ണ്ടി ഇം​ഗ്ലീ​ഷ്​ മീ​ഡി​യം എ​ൽ.​പി.​എ​സി​ലും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​നൂ​പ്​ ആ​ന്‍റ​ണി മ​ണ്ഡ​ല​ത്തി​ലെ മു​ത്തൂ​ർ ഗ​വ. എ​ൽ.​പി.​എ​സി​ൽ വോ​ട്ട്​ ചെ​യ്യും.

അ​ടൂ​രി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശാ​ന്ത​കു​മാ​റി​ന്​ വോ​ട്ടു​ള്ള​ത്​ കോ​ന്നി​യി​ലാ​ണ്. അ​തി​രു​ങ്ക​ൽ സി.​എ​സ്.​ഐ യു.​പി.​എ​സി​ലാ​ണ്​ അ​ദ്ദേ​ഹം വോ​ട്ട്​ ചെ​യ്യു​ക. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​ജി ക​ണ്ണ​ൻ പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ നെ​ടു​വ​ന്നൂ​ർ ഗ​വ. എ​ൽ.​പി.​എ​സി​ൽ വോ​ട്ട്​ ചെ​യ്യും. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പ​ന്ത​ളം പ്ര​താ​പ​ൻ പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ്​ ബോ​യ്​​സ്​ സ്കൂ​ളി​ൽ വോ​ട്ട്​ ച​യ്യും. റാ​ന്നി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ഴ​കു​ളം മ​ധു അ​ടൂ​ർ മ​ണ​ക്കാ​ല ഗ​വ.​യു.​പി സ്‌​കൂ​ളി​ലെ 184ാം ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യും.

കോ​ന്നി​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സ​തീ​ഷ്​ കൊ​ച്ചു​പ​റ​മ്പി​ൽ തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ ക​ട​പ്ര ഗ​വ. യു.​പി.​എ​സി​ൽ വോ​ട്ട്​ ചെ​യ്യും. മു​ഖ്യ എ​തി​രാ​ളി എ​ൽ.​ഡി.​എ​ഫി​ന്‍റെ സി​റ്റി​ങ്​ എം.​എ​ൽ.​എ ജ​നീ​ഷ്​ കു​മാ​ർ സീ​ത​ത്തോ​ട്​ കൊ​ച്ചു​കോ​ട്ട​മ​ൺ​പാ​റ വ​നി​ത ക​മ്യൂ​ണി​റ്റി ഹാ​ളി​ലും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ടി.​പി. സു​ന്ദ​രേ​ശ​ൻ വ​ക​യാ​ർ കൊ​ല്ലം​പ​ടി എ​സ്.​എ​ൻ സ്കൂ​ളി​ലും സ്വ​ന്തം പേ​രി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ടൂ​ർ ഗ​വ. എ​ൽ.​പി.​എ​സ് 96ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യും. മാ​ർ​ത്തോ​മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലി​ത്ത തി​രു​വ​ല്ല എം.​ടി എ​ൽ.​പി എ​സി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും. ആ​ന്‍റോ ആ​ന്‍റ​ണി എം.​പി കു​ടും​ബ​സ​മേ​തം പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ രാ​വി​ലെ വോ​ട്ടു ചെ​യ്യും.

Tags:    
News Summary - Veena has votes in her own constituency; her opponents have more votes.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.