ആ​റ​ന്മു​ള മ​ണ്ഡ​ലം ആ​ന​പ്പാ​റ സ​ർ​ക്കാ​ർ എ​ൽ.​പി സ്‌​കൂ​ൾ ബൂ​ത്ത്‌ ന​മ്പ​ർ 261ൽ ​വോ​ട്ട് ചെ​യ്​​ത്​ പു​റ​ത്തി​റ​ങ്ങി​യ ജി​ല്ല ക​ല​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ

കാതോലിക്കേറ്റ് സ്കൂളിൽ മാതൃക പോളിങ് സ്റ്റേഷന്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല ഭ​ര​ണ​കൂ​ടം പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലാ​ണ്​ മാ​തൃ​ക പോ​ളി​ങ് സ്റ്റേ​ഷ​ന്‍ ഒ​രു​ക്കി​യ​ത്. ഹെ​ല്‍പ് ഡെ​സ്‌​ക്, വി​ശ്ര​മ​ത്തി​നു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം, സ്വീ​പ് സെ​ല്‍ഫി പോ​യി​ന്റ് എ​ന്നി​വ ഉ​ള്‍പ്പെ​ടെ വോ​ട്ട​ര്‍മാ​ര്‍ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം 255 ാം ന​മ്പ​ർ ബൂ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് പ്ര​വേ​ശി​ക്കാ​ൻ പ്ര​ത്യേ​ക റാ​മ്പും ഏ​ര്‍പ്പെ​ടു​ത്തി.

ശാ​ന്ത​മാ​യ വോ​ട്ടിം​ഗ് അ​നു​ഭ​വ​ത്തി​നാ​യി 'കാം ​സോ​ണ്‍' ഏ​രി​യ​യും ഉ​ണ്ട്. പൂ​ര്‍ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ് ബൂ​ത്ത്. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി മ​ണ്‍കു​ട​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ എ​സ്.​ഒ.​പി (സ്റ്റാ​ന്‍ഡേ​ര്‍ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജി​യ​ര്‍) നി​ര്‍ദേ​ശം പൂ​ര്‍ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. പ​ത്ത​നം​തി​ട്ട​യു​ടെ വോ​ട്ട് ച​രി​ത്രം ഉ​ള്‍ക്കൊ​ള്ളു​ന്ന ചി​ത്ര​പ്ര​ദ​ര്‍ശ​ന​വും ഒ​രു​ക്കി. 644 വോ​ട്ട​ര്‍മാ​രാ​യി​രു​ന്നു ബൂ​ത്തി​ലു​ള്ള​ത്.

വോ​ട്ട​ര്‍മാ​ര്‍ക്ക് വേ​റി​ട്ട അ​നു​ഭ​വം ന​ല്‍കു​ന്ന​തി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ല്‍ക്ക​ര​ണ​ത്തി​നു​മാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം മാ​തൃ​ക പോ​ളി​ങ് സ്റ്റേ​ഷ​ന്‍ ഒ​രു​ക്കി​യ​ത്.

Tags:    
News Summary - Model polling station at Catholicate School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.