പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ബാലചിത്രരചന മത്സരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 20ന് രാവിലെ 10ന് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടക്കും. അഞ്ചു മുതല്‍ ഒമ്പത് വയസ്സുവരെയുള്ള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വരെ വൈറ്റ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഞ്ച് മുതല്‍ 10 വരെ പ്രായപരിധിയിലുള്ളവരെ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവരെ റെഡ് ഗ്രൂപ്പിലും ഉള്‍പ്പെടുത്തി. വിഷ്വല്‍/ഓര്‍ത്തോപീഡിക്കലി/ലോക്കോമോട്ടര്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ രജിട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ചിത്രരചനക്കുള്ള പേപ്പര്‍ സമിതി നല്‍കും. രചനക്ക് ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. വിദ്യാര്‍ഥികള്‍ സ്‌കൂളിൽനിന്നുള്ള പ്രഥമ അധ്യാപകൻെറ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍ : 7736548349, 9400063953. യുവതികള്‍ക്ക് ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പത്തനംതിട്ട: ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികള്‍ക്ക് സബ്‌സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പഠിക്കാന്‍ അവസരം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് അസാപ് കേരളയാണ് നടത്തുന്നത്. ഓണ്‍ലൈനായി നടത്തുന്ന കോഴ്‌സിൻെറ ഫീസിന് 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ബിരുദധാരികളായ യുവതികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രായപരിധി -26 വയസ്സ്. വിവരങ്ങള്‍ക്ക് - 6282326560, 9495999668. https://asapkerala.gov.in/course/graphic-designer/ അവലോകന യോഗം 23ന് പത്തനംതിട്ട: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതിയും 14ആം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന രേഖ തയാറാക്കല്‍ എന്നിവയുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി 23ന് മൂന്നിന് ഓണ്‍ലൈനായി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.