തിരുവല്ല: മല്ലപ്പള്ളി കോമളം പാലത്തിന് 20 ശതമാനം തുക ഉൾപ്പെടെ തിരുവല്ല നിയോജകമണ്ഡലത്തിൽ 178.5 കോടി രൂപയുടെ പ്രവൃത്തികൾ ബജറ്റിൽ പ്രഖ്യാപിച്ചു. കോമളം പാലം നിർമാണം തുടങ്ങാൻ 2.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 12 കോടിയാണ് പുതിയ പാലത്തിനായി എസ്റ്റിമേറ്റ് കണക്കാക്കുന്നത്. ഇതുകൂടാതെ കറ്റോട് പാലം 5 കോടി, കടപ്ര -വീയപുരം 9 കോടി, എം.സി റോഡിലെ മുത്തൂരിൽ ഫ്ലൈ ഓവർ 25 കോടി, വിദ്യാഭ്യാസ കോപ്ലക്‌സ് 15 കോടി, പന്നായി -തേവേരി റോഡ് 6 കോടി, നിരണം ഇരതോടിൽ ഹെൽത്ത് സബ് സെന്ററും ക്യാമ്പ് ഷെൽട്ടറും 2.5 കോടി, ആലംതുരുത്തി - പനച്ചമൂട് - തോക്കിനടി - ചക്കുളത്ത് കടവ് - പനച്ചമൂട് റോഡ് 8 കോടി, കാഞ്ഞിരത്തുംമൂട് - ചാത്തങ്കരി കടവ് - മണക്ക് ആശുപത്രി റോഡ് 10 കോടി, മന്നംകരച്ചിറ പാലം 6.5 കോടി, ഡക്ക്ഫാം -ആലുതുരുത്തി - കുത്തിയതോട് -ഇരമല്ലിക്കര റോഡ് 10 കോടി തുടങ്ങിയ പ്രവൃത്തികൾക്ക് ടോക്കൺ തുകയും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.