ഈദുൽ ഫിത്വ്​ർ ദിനത്തിലെ പരീക്ഷ മാറ്റണം

പത്തനംതിട്ട: കേരളത്തിൽ ഈദുൽ ഫിത്വ്​ർ ദിനമായ മേയ് രണ്ടിന് സി.ബി.എസ്.ഇ പ്രഖ്യാപിച്ച ടേം പരീക്ഷ മാറ്റണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഈദുൽ ഫിത്വ്​ർ മേയ് മൂന്നിനാണ് എന്ന കാരണം പറഞ്ഞാണ് മേയ് രണ്ടിന് 10, 12 ക്ലാസുകളിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. പരീക്ഷ മാറ്റാൻ കേന്ദ്രത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആന്റോ ആന്റണി എം.പിയുമായി ചർച്ച നടത്തി നിവേദനം സമർപ്പിച്ചു. എസ്.വൈ.എസ് ജില്ല സെക്രട്ടറി സുധീർ വഴിമുക്ക്, റിജിൻഷാ കോന്നി, അൻസർ മുസ്​ലിയാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.