വടശ്ശേരിക്കര: റോഡ് നവീകരണം കുടിവെള്ളം മുട്ടിച്ചു. വടശ്ശേരിക്കര ടൗണിലെ മാർക്കറ്റിൽകൂടിയുള്ള സമാന്തരപാതയുടെ നവീകരണത്തിന് റോഡിന്‍റെ വശങ്ങൾ കുഴിച്ചതിനെത്തുടർന്നാണ് ടൗണിലെ പ്രധാന ജലവിതരണ പൈപ്പുകളിൽ പലതും പൊട്ടിയത്. വീതികുറഞ്ഞ മാർക്കറ്റ് റോഡ് ഇരുവശവും മണ്ണുമാറ്റി മെറ്റൽ പാകി റോഡിന് വീതികൂട്ടുന്ന ജോലികളാണ് നടക്കുന്നത്. ഇതിന് യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റുന്നതിനിടെയാണ് കുടിവെള്ള വിതരണ പൈപ്പുകൾ പലതും പൊട്ടി വെള്ളം പാഴാകുന്നത്. രണ്ടാം ദിവസവും പൊട്ടിയ പൈപ്പുകളിൽനിന്ന് വെള്ളം ഒലിച്ചുപോകുന്നത് തുടർന്നിട്ടും നന്നാക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കാത്തത് വ്യാപാരികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പടം:വടശ്ശേരിക്കര മാർക്കറ്റ് റോഡ് നവീകരണത്തിന് കുഴിച്ചിട്ടിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.