അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാത പതിനാലാംമൈലിൽ പൈപ്പ് പൊട്ടി തകരാർ പരിഹരിച്ച ഭാഗം ടാറിങ് നടത്താത്തത് മൂലം താഴേക്കിരുത്തി. പൈപ്പ് പൊട്ടിയുണ്ടായ റോഡിലെ കുഴിനികത്തിയ ഭാഗത്തുകൂടി ലോറി കയറി പോയപ്പോഴാണ് പാത താഴ്ന്നത്. നാലുദിവസം മുമ്പാണ് പൈപ്പിന്‍റെ അറ്റകുറ്റപ്പണിക്കുശേഷം കുഴിക്ക് മുകളിൽ സിമന്‍റിട്ട് ചുറ്റിനും കയർ ഉപയോഗിച്ച് വേലിയാക്കിയത്. ഇവിടെയുണ്ടായ കുഴിയിൽവീണ് ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റിരുന്നു. --- PTL ADR Road കായംകുളം-പത്തനാപുരം സംസ്ഥാനപാത പതിനാലാംമൈലിൽ താഴേക്കിരുത്തിയഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.