ഒളിച്ചോടിയ പ്ലസ് ടു വിദ്യാർഥിനികളെ രക്ഷിതാക്കൾക്കൊപ്പമയച്ചു

തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാർക്കൊപ്പം ഒളിച്ചോടി പിടിയിലായ പ്ലസ് ടു വിദ്യാർഥിനികളെ തിരുവല്ല കോടതി രക്ഷിതാക്കൾക്കൊപ്പമയച്ചു. തിരുവല്ല കോടതിയാണ് രക്ഷിതാക്കൾക്കൊപ്പം അയച്ചത്. സ്കൂളിൽ പരീക്ഷക്കെത്തിയ ഇരുവരും പരീക്ഷക്കുശേഷം നെടുമങ്ങാട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽനിന്ന്​ എത്തിയ കാമുകന്മാർക്കൊപ്പം നാടുവിടുകയായിരുന്നു. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പിടിയിലായ പെൺകുട്ടികളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക്​ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.