അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ലോകഭൗമദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്‍റ് മുരളി എൻ. കുടശ്ശനാട് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ജോൺ മാത്യൂസ് ക്ലാസെടുത്തു. ആന്‍റണി, ബിജു പനച്ചവിള, എസ്. അൻവർഷ, ആതിര എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. മീരാസാഹിബിന്‍റെ നേതൃത്വത്തിൽ പ്രതിജ്ഞ എടുത്തു. അടൂർ: പന്നിവിഴ സന്തോഷ് വായനശാല ആഭിമുഖ്യത്തിൽ ഭൗമദിനാചരണം നടത്തി. വായനശാല ഹാളിൽ യോഗം സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ ഫാ. ഗീവർഗീസ് ബ്ലാഹേത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ് വി.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.എസ്. ഗിരീഷ് കുമാർ ഭൗമദിന സന്ദേശം നൽകി . നഗരസഭ കൗൺസിലർ രമേശ് വരിക്കോലിൽ, എം. ജോസ്, പി. മാധവൻ, വി.കെ. സ്റ്റാൻലി എന്നിവർ സംസാരിച്ചു. പുസ്തകം, സ്റ്റാമ്പ്, നാണയം, പുരാവസ്തു ശേഖരം എന്നിവയിൽ നേട്ടം കൈവരിച്ച വായനശാല വൈസ് പ്രസിഡന്‍റ് എ. രാമചന്ദ്രനെ ആദരിച്ചു. വായനശാല മുറ്റത്ത് ഔഷധ വൃക്ഷത്തൈ നട്ടു. PTL ADR Bhoumadinam പന്നിവിഴ സന്തോഷ് വായനശാലയിൽ ഭൗമദിനാചരണം ഫാ. ഗീവർഗീസ് ബ്ലാഹേത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.