പത്തനംതിട്ട: കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഭാഗവതോത്സവം-ഭാഗവത തത്ത്വ സമീക്ഷ സത്രം 24 മുതൽ മേയ് ഒന്നുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് വൈകീട്ട് നാലിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ശ്രീകൃഷ്ണവിഗ്രഹ ഘോഷയാത്ര ആരംഭിക്കും. 4.30ന് യജ്ഞവേദിയിൽ ശ്രീകൃഷ്ണവിഗ്രഹ പ്രതിഷ്ഠ, ധ്വജാരോഹണം, അഞ്ചിന് സത്രസമാരംഭ സഭ. ശിവസ്വരൂപാനന്ദ സ്വാമി ഭദ്രദീപ പ്രകാശനം നിർവഹിക്കും. കലഞ്ഞൂർ അശോകൻ അധ്യക്ഷത വഹിക്കും. പുണർതം നാൾ നാരായണവർമ പ്രഭാഷണം നടത്തും. ദിവസവും മഹാഗണപതി ഹോമം, വിഷ്ണുസഹസ്രനാമജപം ഭാഗവത പാരായണം, ഭാഗവതസത്ര പ്രഭാഷണം, അന്നദാനം, കലാസന്ധ്യ എന്നിവ ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ബ്രഹ്മവിദ്യസംഘം പ്രസിഡന്‍റ് ജി. പത്മിനിയമ്മ, പി.എസ്. അരുൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.