റാന്നി: ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വത്തെ തകർക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമായാണ് ഹിന്ദി ദേശീയഭാഷ ആക്കാനുള്ള ശ്രമമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദി രാഷ്ട്രഭാഷയായി ഭരണഘടന അംഗീകരിച്ചിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാനശിലകളെ അപ്പാടെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്ര മതനിരപേക്ഷതയിൽനിന്ന് മതാധിഷ്ഠിതയിലേക്കുള്ള യാത്ര കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. സെബാസ്റ്റ്യൻ പോൾ ക്ലാസ് നയിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ല കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. മനു, ആർ. ശ്യാമ, ഏരിയ പ്രസിഡന്‍റ് മിഥുൻ മോഹൻ, സെക്രട്ടറി ജിതിൻ രാജ്, കെ.കെ. സുരേന്ദ്രൻ, അഡ്വ. ജേക്കബ് സ്റ്റീഫൻ, കെ.ആർ. രഞ്ജു, അമൽ എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.