കോന്നി: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തിൽ കോന്നിയിൽ പരിശോധന നടത്തി. 31 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ ആറ് കേസുകൾ കണ്ടെത്തി നടപടി സ്വീകരിച്ചു. മുമ്പുനടന്ന പരിശോധനയിൽ ബോധവത്കരണം നടത്തിയിട്ടും പാക്കിങ് സ്ലിപ് ഇല്ലാതെ വിൽപന നടത്തിയ സൂപ്പർ മാർക്കറ്റിന് 5000 രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. കോന്നി താലൂക്ക് സപ്ലൈ ഓഫിസർ മൃണാൾസെൻ, അസി. താലൂക്ക് സപ്ലൈ ഓഫിസർ ലിജോ പൊന്നച്ചൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അബ്ദുൽ ഖാദർ, റേഷനിങ് ഇൻസ്‌പെക്ടർ മനോജ് മാത്യു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അസിസ്റ്റന്റ് ടി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.