ചാരായവിൽപന നടത്തി‍യയാൾ അറസ്റ്റിൽ

വടശ്ശേരിക്കര: ചാരായ വിൽപന നടത്തിയ ചിറ്റാർ പടയനിപ്പാറ സുനിൽ ഭവൻ വീട്ടിൽ സുനിലിനെ റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. ഒന്നരലിറ്റർ ചാരായമാണ് പിടികൂടിയത്. സുനിൽ ചാരായ വിൽപന നടത്തുവാൻ ഉപയോഗിച്ച ഓട്ടോ റിക്ഷയും പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ ജെ. എസ്. ബിനുവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുറെ ദിവസമായി ഇയാൾ എക്സൈസ് ഷാഡോ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.