കർഷകസംഗമവും സെമിനാർ ഹാൾ സമർപ്പണവും

അടൂർ: ജില്ല സമഗ്ര വികസന സമിതിയുടെയും ഐക്കൺ സോഷ്യൽ സർവിസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കർഷക സംഗമവും സെമിനാർ സമർപ്പണവും ഇളമണ്ണൂരിൽ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. കർഷകരെ ആദരിക്കലും പച്ചക്കറി വിത്ത് വിതരണവും നടന്നു. ഐക്കൺ സോഷ്യൽ സർവിസ് സൊസൈറ്റി പ്രസിഡന്‍റ്​ അഡ്വ. ഡി. ഭാനുദേവൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ സജി മാരൂർ, തോമസ് മാത്യു, ജി. സനന്ദൻ ഉണ്ണിത്താൻ, രാമചന്ദ്രൻ ഉണ്ണിത്താൻ, വേണുഗോപാലൻ, സേതുകുമാർ, സുഭാഷ് കുമാർ, ബി. ഉണ്ണികൃഷ്ണൻ, പി.ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. PTL ADR Sangamam ഇളമണ്ണൂരിൽ കർഷക സംഗമവും സെമിനാർ സമർപ്പണവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.