കോന്നി: മഴ ആരംഭിച്ചാൽ പിന്നെ കോന്നി താലൂക്ക് ആശുപത്രി ജീവനക്കാർക്ക് കാഷ്വൽറ്റിയിൽ പിടിപ്പത് പണിയാണ്. ഡോക്ടർമാർ സഹിതം ബക്കറ്റ് തപ്പി ഓടും. രോഗികളെ പരിചരിക്കാൻപോലും ചിലപ്പോൾ സമയം ലഭിക്കില്ല. കാഷ്വൽറ്റിയിൽ കയറിയ മഴ വെള്ളം തേവി തുടച്ചുനീക്കുന്ന തിരക്കിലായിരിക്കും എല്ലാവരും. ഇത്തവണ മഴ ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഈ ദുഃസ്ഥിതി. കാഷ്വൽറ്റി കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമാണപ്രവർത്തനം പാതിവഴിയിൽ നിൽക്കുന്ന അവസ്ഥയിൽ മുകളിൽനിന്ന് ഇറങ്ങുന്ന മഴവെള്ളം കെട്ടിടത്തിനുള്ളിലൂടെ ഒഴുകി ആശുപത്രിക്ക് ഉള്ളിൽ എത്തുന്ന അവസ്ഥയാണുള്ളത്. മഴ ശക്തമായാൽ കെട്ടിടത്തിൽ ഫാർമസി പ്രവർത്തിക്കുന്ന മുറി വരെ വെള്ളം കയറും. കാഷ്വൽറ്റി മുറിയിലും വെള്ളം നിറയും. ഈ മഴക്കാലം ആരംഭിച്ചതിനുശേഷം നിരവധി തവണയാണ് ഇത്തരത്തിൽ വെള്ളം കയറിയത്. വെള്ളം കയറുമ്പോൾ ഗുരുതരമായി എത്തിക്കുന്ന രോഗികളെപോലും ഇവിടെനിന്ന് മാറ്റേണ്ടി വന്നിട്ടുണ്ട്. മുകൾ നില കെട്ടിടത്തിന്റെ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് ഇവിടെ എത്തുന്ന രോഗികൾ പറയുന്നു. മുകളിൽനിന്ന് വീഴുന്ന വെള്ളം ശേഖരിക്കാൻ ബക്കറ്റ് നിരത്തിവെക്കേണ്ട ഗതികേടിലാണ് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.