മണ്ണ് ഖനനം ചെയ്ത സൈറ്റുകൾ പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് പത്തനംതിട്ട: നഗരസഭ പ്രദേശത്തെ മണ്ണുമാഫിയയുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ പൊതുമരാമത്ത് വിഭാഗത്തിന് പത്തനംതിട്ട നഗരസഭ നിർദേശം നൽകി. കെട്ടിട നിർമാണത്തിനായി നൽകുന്ന പെർമിറ്റുകൾ പ്രകാരം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ മണ്ണ് ഖനനം ചെയ്യുന്നവർ കനത്ത പിഴ നൽകേണ്ടിവരും. കൂടാതെ നിർമാണം പൂർത്തിയാക്കുന്ന ഇത്തരം കെട്ടിടങ്ങൾക്ക് നഗരസഭ കെട്ടിട നമ്പർ നൽകുന്നതല്ല. കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകിയതും മണ്ണ് ഖനനം ചെയ്തതുമായ എല്ലാ സൈറ്റുകളും പരിശോധിക്കും. ഇതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകാനും മുനിസിപ്പൽ എൻജിനീയർക്ക് നഗരസഭ നിർദേശം നൽകി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അനധികൃത ഖനനം നടത്തിയതായി കണ്ടെത്തുന്ന സൈറ്റുകളിലെ നിർമാണം നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കും. അതോടൊപ്പം പിഴ ഈടാക്കുന്നതിനായി ഇത്തരം കേസുകൾ ജിയോളജി വകുപ്പിന് കൈമാറണമെന്നും മുനിസിപ്പൽ എൻജിനീയർക്കുള്ള കുറിപ്പിൽ നിർദേശിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.