കോഴഞ്ചേരി: ആറന്മുള ആറാട്ടുപുഴ മാലക്കര പാടശേഖരത്തിൽ വൻ കൃഷിനാശം. 87 ഏക്കറിലെ നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്. കൊയ്യാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് നഷ്ടം സംഭവിച്ചത്. മാലക്കര പ്രദേശത്തെ 68 കർഷകർ ചേർന്ന് രൂപവത്കരിച്ച പാടശേഖര സമിതിയുടെ നേതൃത്വത്തിൽ അഞ്ചുവർഷമായി കൃഷി നടന്നുവരുകയായിരുന്നു. കഴിഞ്ഞ നവംബർ 26നാണ് വിത്ത് വിതച്ചത്. മഴ മൂലം മൂന്ന് പ്രാവശ്യം വിത്തിറക്കേണ്ടതായി വന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.