ഇടതുസർക്കാർ കർഷക​രെ വഞ്ചിക്കുന്നു -ബി.ജെ.പി

പത്തനംതിട്ട: നിരണത്ത് നെൽകർഷകൻ കൃഷിഭൂമിയിൽ ആത്മഹത്യ ചെയ്ത സംഭവം കർഷകരോടുള്ള സംസ്ഥാന സർക്കാറി‍ൻെറ നിലപാടുകളുടെ നേർക്കാഴ്ചയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ്. പ്രകൃതിക്ഷോഭത്തിലും കാലവർഷക്കെടുതിയിലും കൃഷി നശിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ സർക്കാർ കർഷകരോട് ക്രൂരത കാട്ടുകയാണ്. സ്വന്തം വീടും പുരയിടവും പണയപ്പെടുത്തി ബാങ്ക് ലോൺ എടുത്ത് കൃഷിചെയ്ത കർഷകരെ ചതിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും വി.എ. സൂരജ് കുറ്റപ്പെടുത്തി. നെൽകർഷകൻ ആത്മഹത്യ ചെയ്തത് അതീവ ദുഃഖകരമാണെന്ന് കർഷകമോർച്ച ജില്ല പ്രസിഡന്‍റ്​ ശ്യാം തട്ടയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.