മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നാളെ തുടങ്ങും

തിരുവല്ല: എസ്.എൻ.ഡി.പി തിരുവല്ല യൂനിയ‍ൻെറ ആഭിമുഖ്യത്തിൽ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ബുധനാഴ്ച മുതൽ 17 വരെ നടക്കും. രാവിലെ എട്ടിന് ഓതറ കുമാരനാശാൻ ശാഖയുടെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽനിന്ന്​ ആരംഭിക്കുന്ന ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂനിയൻ പ്രസിഡന്‍റ്​ ബിജു ഇരവിപേരൂർ പതാക ഉയർത്തും. തുടർന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപൻ വിശിഷ്ടാതിഥിയാകും. കൊയ്ത്തുത്സവത്തിന് തുടക്കമായി തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ പാടശേഖരങ്ങളിൽ കൊയ്ത്തുത്സവത്തിന് തുടക്കമായി. വേങ്ങൽ പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്തൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ശാന്തമ്മ ആർ. നായർ, പഞ്ചായത്ത്​ അംഗം ജയ, കൃഷി ഓഫിസർ എസ്.എസ്. സുജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.