തിരുവല്ല: ചലച്ചിത്രതാരം ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാർ തിരുവല്ല ബൈപാസിൽ പാർസൽ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബൈപാസിലെ മഴുവങ്ങാടുചിറക്ക് സമീപത്തെ പാലത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിർദിശയിൽനിന്ന് വന്ന കാറിൻെറ പിൻവശത്തെ ടയറിൽ ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. മറ്റൊരു കാറിൽ കൊച്ചിയിലേക്ക് യാത്ര തുടർന്നു. തിരുവല്ല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.