പത്തനംതിട്ട: ജില്ലക്ക് പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് ഈ വര്‍ഷം തുടക്കം മുതലേ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച ജില്ല റിസോഴ്‌സ് സെന്‍ററിന്‍റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി രൂപവത്കരണം താമസിക്കുന്നത് പഞ്ചായത്തുകളെ സാരമായി ബാധിക്കുന്നുണ്ട്. സേവനവും ഉപദേശവും നല്‍കാന്‍ തയാറായ വിദഗ്ധര്‍, വികസന ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രഫഷനലുകള്‍ തുടങ്ങി 67 അംഗങ്ങള്‍ അടങ്ങിയ ഒമ്പത് ഉപസമിതികളാണ് ജില്ല റിസോഴ്‌സ് സെന്‍ററില്‍. കൃഷി, മത്സ്യക്കൃഷി, ജലസേചനം, മൃഗസംരക്ഷണം, ക്ഷീര വികസനം, വ്യവസായം, ഊര്‍ജം, വിനോദസഞ്ചാരം, വനിത ശിശുക്ഷേമം, സാമൂഹികക്ഷേമം, സാമൂഹികനീതി, വിദ്യാഭ്യാസം, കല, സംസ്‌കാരം, സ്‌പോര്‍ട്‌സ്, ആരോഗ്യം, ശുചിത്വം, മാലിന്യസംസ്‌കരണം, കുടിവെള്ളം, പശ്ചാത്തല വികസനം - റോഡ് നിര്‍മാണം, ദുരന്ത നിവാരണം, ജൈവ വൈവിധ്യം, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, നദീസംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വിഷയങ്ങളിലാണ് ഉപസമിതി രൂപവത്കരിച്ചത്. ജില്ല ആസൂത്രണ സമിതി ആവശ്യപ്പെടുന്ന വിഷയങ്ങളിലും മേഖലകളിലും വിശദമായ പഠനം നടത്തുക, സാങ്കേതിക ഉപദേശം നല്‍കുക, മാതൃക പ്രോജക്ടുകള്‍ കണ്ടെത്തി പഠനവിധേയമാക്കുക, സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിക്കുക തുടങ്ങിയവയാണ് ജില്ല റിസോഴ്‌സ് സെന്‍ററിന്‍റെ ചുമതലകള്‍. ഉപസമിതികള്‍ കൂടി നൂതന ആശയങ്ങള്‍ ഈ മാസം 20നുമുമ്പ് അറിയിക്കാനും തീരുമാനിച്ചു. കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, റിസോഴ്‌സ് സെന്‍റര്‍ വൈസ് ചെയര്‍പേഴ്‌സൻ എം.കെ. വാസു, സെക്രട്ടറിയായ ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. --- ഫോട്ടോ PTL 12 SANKARAN ജില്ല റിസോഴ്‌സ് സെന്‍ററിന്‍റെ ആദ്യ യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സംസാരിക്കുന്നു --- കായികതാരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് കൈമാറി പത്തനംതിട്ട: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ 2017-18, 19 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ജില്ലയിലെ കായികതാരങ്ങള്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കാഷ് അവാര്‍ഡ് വാങ്ങിയ (2.80 ലക്ഷം രൂപ) അഭിജിത്ത് അമല്‍ രാജിന് ചെക്ക് കൈമാറി. പത്തനംതിട്ട ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഡോ. റജിനോള്‍ഡ് വര്‍ഗീസ്, പി.ആര്‍. ഗിരീഷ്, ആര്‍. പ്രസന്നകുമാര്‍, സി.എന്‍. രാജേഷ്, ബിജുരാജ്, റോബിന്‍ വിളവിനാല്‍, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.