ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർക്ക്​ പരിക്ക്​

പന്തളം: ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ പത്തനംതിട്ട ആനപ്പാറ താനത്ത് വീട്ടിൽ ഷംനാദിന്​ (42) പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം തെക്കേക്കര, തട്ട മങ്കുഴി ജങ്​ഷനിൽ വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിനായിരുന്നു അപകടം. പത്തനംതിട്ടയിൽനിന്ന്​ അടൂർ റൂട്ടിലേക്ക് വന്ന മാരുതി ആൾട്ടോ കാർ പെട്ടെന്ന് വലത്തോട്ട് തിരിക്കാൻ ശ്രമിച്ചപ്പോൾ എതിരേ എത്തിയ ഓട്ടോ റിക്ഷ ബ്രേക്ക് ചെയ്തതിനെ തുടർന്നാണ്​ റോഡിൽ മറിഞ്ഞത്​. അടൂരിൽ നിന്നും എത്തിയ അഗ്​നിരക്ഷാ സേന വാഹനം റോഡിൽനിന്നും മാറ്റി യാത്രാ തടസ്സം ഒഴിവാക്കി. -------- ഫോട്ടോ: തട്ട മങ്കുഴി ജങ്​ഷനിൽ ഓട്ടോറിക്ഷ മറിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.