ആൽമരം വ്യാപാര സ്ഥാപനങ്ങളുടെ മുകളിൽ വീണു റാന്നി: മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽനിന്ന ആൽമരം വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് വീണ് നാശനഷ്ടം. ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വലിയ കാറ്റ് വീശിയത്. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കേരള കഫേ, കേരള കഫേ ഫാൻസി, ബിസ്മി എന്നീ കടകൾക്ക് മുകളിലേക്കാണ് മരം വീണത്. ഈ സമയം വ്യാപാര സ്ഥാപനത്തിൽ ആളുകളുണ്ടായിരുന്നെങ്കിലും അപകടം ഉണ്ടായില്ല. കടയിലെ സാധനങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്നതിനാൽ മഴവെള്ളം വീണ് സാധനങ്ങൾ നഷ്ടമായി. കെ.എസ്.ആർ.ടി.സി സെന്ററിന്റെ സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് ചില്ലകൾ വീണെങ്കിലും കേടുപാടുണ്ടായില്ല. പിന്നീട് ഒരുമണിക്കൂറോളം പെയ്ത മഴ ടൗണിലും പരിസരത്തും ഭീതി പരത്തി. വൈദ്യുതി ബന്ധങ്ങൾ താറുമാറായി. റാന്നിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി വൈകിയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല. Ptl rni _2 rain ഫോട്ടോ: റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽനിന്ന കൂറ്റൻ ആൽമരം വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.