മല്ലപ്പള്ളി: ചുങ്കപ്പാറ നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കപള്ളിയിൽ വികാരി ഫാ. വർഗിസ് മാളിയേക്കൽ തീർഥാടകരെ സ്വാഗതം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി വിശുദ്ധ കുരിശിന്റെ തീർഥയാത്രക്ക് നേതൃത്വം നൽകും. ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണ ആചരിക്കുന്ന 50 നോമ്പിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി 40ാം വെള്ളിയാഴ്ചയാണ് കുരിശുമല തിർഥാടനം നടക്കുന്നത്. സിറോ മലബാർ റിത്തിലെ ചങ്ങനാശ്ശേരി അതിരൂപത, കാഞ്ഞിരപ്പള്ളി രൂപത, സിറോ മലങ്കര റീത്തിലെ തിരുവല്ല അതിരൂപത, ലത്തീൻ റീത്തിലെ വിജയപുരം രൂപതയും മറ്റ് ഇതര ക്രൈസ്തവ സഭയിലെയും വിശ്വാസികളും കുരിശിന്റെ വഴിയിൽ പങ്കെടുക്കും. താഴ്‌വാരം മുതൽ മലമുകളിൽ വരെ സ്ഥാപിച്ച പീഢാസഹന സ്ഥലങ്ങളിൽ പ്രാർഥിച്ച് മലമുകളിലെ സമാപന ആശീർവാദത്തിലും നേർച്ചയിലും പങ്കുചേർന്ന ശേഷമാണ് വിശ്വാസികൾ മടങ്ങുന്നത്. കുരിശിന്റെ വഴി മലമുകളിൽ എത്തുമ്പോൾ മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകും. ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ കത്തോലിക്ക പള്ളിയുടെ നേതൃത്വത്തിൽ തീർഥാടകർക്ക് നേർച്ചക്കഞ്ഞിയും വിതരണം ചെയ്യും. തീർഥാടന ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.