റാന്നി: കരികുളം ഗവ. എൽ.പി സ്കൂളിന്‍റെ 83മത് വാർഷികം നാടിന്‍റെ ഉത്സവമായി. കരികുളം വാർഡിലെ 12 കുടുംബശ്രീ യൂനിറ്റുകളുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ആന്‍റണി ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികളും അധ്യാപകരും തയാറാക്കിയ കൈയെഴുത്ത് മാസിക ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ബാബുരാജ് പ്രകാശനം ചെയ്തു. നവീകരിച്ച കുടിവെള്ള സംഭരണിയുടെ ഉദ്ഘാടനം വാർഡ് അംഗം അജിത് ഏണസ്റ്റ് നിർവഹിച്ചു. അധ്യാപകരായ ഷീബ തോമസ് കുമാരി സന്ധ്യ സന്തോഷ് എന്നിവർ സന്ദേശം നൽകി. പ്രധാനാധ്യാപിക ബി. ലളിതാംബിക, കുടുംബശ്രീ ചെയർപേഴ്സൻ നിഷ രാജീവ്, എ.ഡി.എസ് പ്രസിഡന്‍റ് കോമളം ചന്ദ്രൻ, സെക്രട്ടറി ശ്രീലത ബാലചന്ദ്രൻ, പൂർവ വിദ്യാർഥികളായ റജി സക്കറിയ, കോശി പി.ചാക്കോ, കുര്യൻ, ബിജു പുന്നമൂട്ടിൽ, എം.ആർ.എ അസോ. പ്രസിഡന്‍റ് രാജു വാഴയിൽ എന്നിവർ സംസാരിച്ചു. എസ്. അനീഷ് സ്വാഗതം പറഞ്ഞു. കരികുളം വാർഡിലെ കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും നടന്നു. ------ Ptl rni - 2 school ഫോട്ടോ: കരികുളം എൽ.പി സ്കൂൾ വാർഷിക ആഘോഷം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.