പത്തനംതിട്ട: ബുധനാഴ്ച വൈകീട്ടത്തെ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് പല സ്ഥലത്തും വീടുകൾക്ക് നാശമുണ്ടായി. ശക്തമായ ഇടിയിൽ ഗൃഹോപകരണങ്ങൾക്കും തകരാർ സംഭവിച്ചു. നാരങ്ങാനം ആലുങ്കൽ ചരിവു പുരയിടത്തിൽ സിദ്ദീഖിന്റെ വീടിന് മുകളിൽ റബർമരം വീണ് വീടിന് നാശമുണ്ടായി. കൊടുമൺ കരിപ്പോലിൽ രവീന്ദ്രൻ നായരുടെ പുരയിടത്തിൽ നിന്ന പ്ലാവ് ഒടിഞ്ഞ് റോഡിൽ വീണ് ഗതാഗത തടസ്സമുണ്ടായി. അടൂരിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മരം മുറിച്ചുമാറ്റി. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ നേതൃത്വം നൽകി. ------- photo. നാരങ്ങാനം ആലുങ്കൽ ചരിവു പുരയിടത്തിൽ സിദ്ദീഖിന്റെ വീടിന് മുകളിൽ മരം വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.