മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി

പത്തനംതിട്ട: റിങ്​ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി എടുത്ത കുഴി ശരിയായി നികത്താത്തതുകാരണം മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നു. ബുധനാഴ്ച വൈകീട്ടത്തെ മഴയിൽ പല കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. അബാൻ ജങ്​ഷനിൽനിന്ന്​ മുത്തൂറ്റ് ആശുപത്രി ഭാഗത്തേക്ക് വരുന്ന വഴിയിൽ മിറക്കിൾ ഗാർഡനിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. തൊട്ടടുത്ത അനുഗ്രഹ ഫിഷ് സ്റ്റാളിനും വെള്ളം കയറി. കഴിഞ്ഞ രണ്ടു മഴക്കും വെള്ളം കയറിയപ്പോൾ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നതായി വ്യാപാരികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.