കല്ലൂപ്പാറ: കൃഷി നശിപ്പിച്ച . കല്ലൂപ്പാറ ഐക്കരപ്പടിക്ക് സമീപം കൈതയിൽ റോയി ചാണ്ടപിള്ള, തെക്കൻനാട്ടിൽ ലെജു എബ്രഹാം എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ പന്നിയെയാണ് വനംവകുപ്പ് ചുമതലപ്പെടുത്തിയ ഷൂട്ടർ ജോസ് പ്രകാശ് വെടിവച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് സൂസൺ തോംസണിന്‍റെ നേതൃത്വത്തിൽ പന്നിയെ വനംവകുപ്പ് അധികൃതർക്ക് കൈമാറി. ബുധനാഴ്ച രാവിലെ പത്തുമണിയോടെ വിളകൾക്കിടയിൽ പന്നിക്കൂട്ടം എത്തുകയായിരുന്നു. 40 കിലോയോളം തൂക്കം വരുന്ന പെൺപന്നിയെയാണ് വെടിവെച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി ചാക്കോ, അംഗങ്ങളായ ചെറിയാൻ മണ്ണഞ്ചേരി, എബി മേക്കരിങ്ങാട്ട് വനംവകുപ്പിലെ റാപിഡ് ഫോഴ്സ് അംഗങ്ങളായ ആർ. സുരേഷ് കുമാർ, കെ.ആർ. ദിലീപ്കുമാർ, കെ. അരുൺ രാജ്, ഡി. രാജേഷ്, ജെ.ആർ. രജനീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ------ അധ്യാപക നിയമനം കല്ലൂപ്പാറ: ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ 2021-22 അധ്യയനവർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ആൻഡ് എം.ടെക് ഡിഗ്രി വിദ്യാഭ്യാസ യോഗ്യത. രണ്ടുവർഷത്തെ എൻജിനീയറിങ് കോളജ് അധ്യാപനം അഭികാമ്യം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 12ന് രാവിലെ 10ന് കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ ഹാജരാകണമെന്ന് പ്രൻസിപ്പൽ അറിയിച്ചു. ഫോൺ: 0469 2678983, 2677890.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.