അടൂർ: കാട്ടുപന്നിയുടെ അക്രമണത്തിൽ മരിച്ച ഏനാദിമംഗലം മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി.വൈ. ജോണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മക്ക് കെ.യു. ജനീഷ്കുമാർ എം.എൽ.എ കൈമാറി. മങ്ങാട് ജങ്ഷനിലേക്ക് നടന്നുവരവെയാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ജോണി കൊല്ലപ്പെട്ടത്. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലൻ നായർ, അംഗങ്ങളായ ശങ്കർ മാരൂർ, സാം വാഴോട്, കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജോജി ജയിംസ്, സെക്ഷൻ ഓഫിസർ ജോൺ, ബീറ്റ് ഓഫിസർ പ്രവീൺ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ---- PTL ADR MLA കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച മങ്ങാട് പി.വൈ. ജോണിയുടെ കുടുംബത്തിന് കെ.യു. ജനീഷ് കുമാർ എം.എൽ.എ സഹായധനം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.