കുഴിയിൽ വീണ് നാലുപേർക്ക് പരിക്ക്; ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് അടൂർ: ജലഅതോറിറ്റി അടൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ തകർത്ത് കാൽനടക്കാരെ കുഴിയിൽ ചാടിക്കുന്നു. പതിനാലാം മൈലിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇവിടെ ഇരുചക്രവാഹന യാത്രികരായ നാലു പേർക്ക് വീണ് പരിക്കേറ്റു. മേലൂട് പുതുപുരക്കൽ മേലേതിൽ ആഷിഖ്, പെരിങ്ങനാട് സ്വദേശി രാജേഷ് സോമൻ, നൂറനാട് സ്വദേശി ജോയ്, പഴകുളം സ്വദേശി റിൻസി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആഷിഖിന്റെയും രാജേഷിന്‍റെയും പരിക്ക് ഗുരുതരമാണ്. അപകടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിൽ യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, അടൂർ പൊലീസിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. കുഴി അടക്കാതിരുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് ശിവദാസൻ പറഞ്ഞു. പഴകുളം മുതൽ പള്ളിക്കൽ പഞ്ചായത്ത് ഓഫിസ് വരെ റോഡുകൾ വെട്ടിക്കുഴിച്ചിട്ട് ആറുമാസം പിന്നിട്ടു. ജല അതോറിറ്റി ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് യു.ഡി.എഫ് തയാറാകുമെന്നും ശിവദാസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.