അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ലോകാരോഗ്യദിന സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം പ്രമോദ് കൊടുമൺചിറ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശ്ശനാട് മുരളി അധ്യക്ഷത വഹിച്ചു. ഡോ. പി.ഡി. രാജൻ, ഹരികൃഷ്ണൻ, ബിജു പനച്ചവിള, അൽത്താഫ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബിന്റെ നേതൃത്വത്തിൽ അക്ഷരസേനാംഗങ്ങൾ കിടപ്പുരോഗികളെ സന്ദർശിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.