പത്തനംതിട്ട റിങ്റോഡ് പൂർണമായും അടയ്ക്കാൻ നീക്കം പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികൾ പത്തനംതിട്ട: മേൽപാല നിർമാണത്തിന്‍റെ പേരിൽ പത്തനംതിട്ട നഗരത്തിലെ റിങ്റോഡ് പൂർണമായും അടയ്ക്കാൻ നീക്കം. ഇപ്പോൾ പുതിയ ബസ്സ്റ്റാൻഡ് മുതൽ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയം വരെ റോഡ് അടച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് പൈലിങ് ജോലി ആരംഭിച്ചത്. റോഡ് പൂർണമായും അടച്ചിട്ട് നിർമാണം നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. റോഡ് അടച്ചിട്ടാൽ വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. കടകൾ അടച്ചിടേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. റോഡിന്‍റെ ഒരു വശത്തുകൂടി ഗതാഗതം അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും ഈ ആവശ്യം ഉയർന്നിരുന്നു. റിങ്റോഡരികിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പുതിയ സ്റ്റാൻഡ് മുതൽ മുത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേൽപാലം. പണികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലുമെടുക്കും. ഇപ്പോഴത്തെ പ്രതിസന്ധികാലത്ത് റോഡ് അടച്ചിടുന്നത് വ്യാപാരികൾക്ക് താങ്ങാനാവില്ല. ബസ് സ്റ്റാൻഡ്കേന്ദ്രീകരിച്ച് നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. അമിതവാടക, വൈദ്യുതി നിരക്ക് തുടങ്ങിയവ അടയ്ക്കാൻപോലും പലരും പാടുപെടുകയാണിപ്പോൾ. ഏറെനാളായി കച്ചവടവും കുറഞ്ഞിട്ടുണ്ട്. അബാൻ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് മേൽപാലം നിർമിക്കുന്നത്. ശബരിമല തീർഥാടനകാലത്ത് ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാറുള്ളത്. 46.50 കോടിയാണ് മേൽപാലം നിർമാണത്തിന് അനുവദിച്ചത്. 90 സ്ഥലത്താണ് പാലം നിർമാണത്തിന് പൈലിങ് വേണ്ടിവരുക. 23 പില്ലർ നിർമിക്കണം. അതിനാൽ നിർമാണം പൂർത്തിയാകാൻ രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. --------- ...................വ്യാപാരികളുടെ പ്രതികരണങ്ങൾ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.