ഇന്ധന വിലവർധന: വ്യാപാരി വ്യവസായി സമിതി ധർണ നടത്തി

പന്തളം: ഇന്ധന വിലവർധനക്കെതിരെ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ്‌ ഓഫിസിനുമുന്നിൽ ധർണ നടത്തി. ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.എം. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ലവീഷ് വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി ട്രഷറർ എ.കെ. പ്രസാദ്, കെ.ആർ. പ്രഭാകരൻ, വി.സി. തോമസ്, കെ.ആർ. ശൈലേഷ്, ജി. ഹരികുമാർ, അശോകൻ കുളനട, ബിജു കുളനട, ഷിബിലി, ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ഭാരവാഹികളായ സരിത, സുനിത, റൂബി എന്നിവർ സംസാരിച്ചു. ഫോട്ടോ: വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ്‌ ഓഫിസിനുമുന്നിൽ ധർണ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.