റാന്നി: ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കിയപ്പോള്‍ റാന്നി വലിയപാലത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപണം. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പാലത്തില്‍ കഴിഞ്ഞദിവസം ടാറിങ് പൂര്‍ത്തിയായതോടെ നടപ്പാതയും റോഡും സമനിരപ്പിലെത്തിയെന്നാണ് ആക്ഷേപം. നടപ്പാതയിലെ സ്ലാബുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോൾ ടാർ ചെയ്ത ഭാഗത്തുനിന്ന് വീൽ മാറിയാൽ അപകടം ഉറപ്പാണ്. വേഗത്തിലെത്തുന്ന വാഹനം വേഗത കുറക്കാതെ സൈഡ് കൊടുക്കുമ്പോള്‍ നടപ്പാതയിലേക്ക് തെന്നിമാറാനും ഒപ്പം നദിയില്‍ പതിക്കാനും സാധ്യത കൂടുതലാണ്. നടപ്പാത ടാറിങ്ങില്‍നിന്ന് ഉയര്‍ത്തുകയാണ് ഇതിനുള്ള പോംവഴി. പഴയ ടാറിങ് പൊളിച്ചുനീക്കി ടാര്‍ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. അപകടം ഒഴിവാക്കാൻ നടപ്പാത പ്രത്യേകം കെട്ടിത്തിരിക്കുകയെങ്കിലും വേണമെന്ന ആവശ്യമാണ് ഉയരുന്നത്. Ptl rni _1 Road ഫോട്ടോ: റാന്നി വലിയ പാലത്തിൽ നടപ്പാതയോട് ചേർന്ന് ടാർചെയ്തിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.