തിരുവല്ല: ശക്തമായ മഴക്കിടെ കാവുംഭാഗത്ത് ഓട നിർമിക്കാനെടുത്ത കുഴിയിൽ കാർ വീണു. കാവുംഭാഗം ഏറങ്കാവ് ജങ്ഷനിൽ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. കാവുംഭാഗം- തുകലശ്ശേരി റോഡിന്‍റെ തുടക്കഭാഗമായ ഏറങ്കാവ് ജങ്ഷനിൽ ഓടനിർമിക്കാൻ റോഡിന് കുറുകെ എടുത്ത കുഴിയിലാണ് കാർ വീണത്. തുകലശ്ശേരി സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. കുഴിയിൽ വീണ കാർ ഏഴുമണിയോടെ ക്രെയിനുപയോഗിച്ച് കയറ്റി. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.