റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം

തിരുവല്ല: റോഡ്​ അറ്റകുറ്റപ്പണി നടത്തുന്നതിൽ പൊതുമരാമത്ത് കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കുറ്റൂരിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടച്ചു. കുറ്റൂർ പഞ്ചായത്തിലെ ആറാട്ടുകടവ്-വഞ്ചിമൂട്ടിൽ റോഡിലെ കുഴികളാണ് ഗ്രാമപഞ്ചായത്ത്​ അംഗം ശ്രീവല്ലഭൻ നായർ, ബ്ലോക്ക് അംഗം കെ.എസ്. രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ അടച്ചത്. വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുംവിധം റോഡിന്‍റെ ഇരുവശത്തുമായി വളർന്നുനിന്ന കാടും പ്രവർത്തകർ വെട്ടിനീക്കി. മധുസൂദനൻ നായർ, ഉണ്ണികൃഷ്ണൻ, അനിൽകുമാർ, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.