മല്ലപ്പള്ളി: സാമൂഹിക ആഘാത പഠനത്തിനുവേണ്ടി കല്ലുനാട്ടിയതിനാൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ വായ്പ എടുക്കുന്നതിനോ തടസ്സമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. കുന്നന്താനം കിഴക്കേപറമ്പിൽ രാധാമണിയമ്മയുടെ മകൻ വിപിന് സൗത്ത് ഇന്ത്യൻ ബാങ്ക് അനുവദിച്ച് 20ലക്ഷം രൂപയുടെ ഭവന വായ്പയിൽ അഞ്ചുലക്ഷം ആദ്യഗഡുവായി നൽകിയെങ്കിലും അലൈൻമെന്‍റ് വന്നതോടെ ഈ സ്ഥലം അതിൽ പെട്ടതാണെന്ന കാരണത്താൽ ബാക്കി തുക നിരസിച്ചിരിക്കുകയാണ്. സമാനമായി നിരവധി കേസുകളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിലും മന്ത്രിമാരും മറ്റും പാഴ്‌വാക്ക് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പുതുശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.