മേജർ കുടിവെള്ള പദ്ധതിയിലെ ശുദ്ധജലം പാഴാകുന്നു

വടശ്ശേരിക്കര: . ആനത്തടം മേജർ കുടിവെള്ള ടാങ്കിൽ ശുദ്ധീകരിക്കുന്ന വെള്ളം പമ്പ്​ചെയ്ത്​ മോതിരവയൽ കാട്ടകാരത്തടത്തിലുള്ള ടാങ്കിൽ എത്തിച്ച്​ വടശ്ശേരിക്കര പഞ്ചായത്തിലെ ജണ്ടയ്ക്കൽ, ചെറുകുളഞ്ഞി, വലിയകുളം, കരിമ്പനക്കുഴി, ചൂരക്കുഴി ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പുകളിലാണ് ദുരവസ്ഥ. നിരവധി സ്ഥലങ്ങളിൽ പൈപ്പ്​ പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴികിപ്പോകുന്നത് സ്ഥിരം കാഴ്ചയാണ്. അറ്റകുറ്റപ്പണി നടത്തി ശരിയാക്കുന്നുണ്ടെങ്കിലും വീണ്ടും പൈപ്പ് പൊട്ടുന്നത് നാട്ടുകാർക്കും ജോലിക്കാർക്കും ഒരേപോലെ തലവേദനയായി. പലസ്ഥലങ്ങളിലും കുടിവെള്ളം ആവശ്യത്തിന് എത്തുന്നില്ല. പൈപ്പുകൾ പൊട്ടുമ്പോൾ വാട്ടർ അതോറിറ്റിയിൽ അറിയിക്കുമെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാലും ആരും തിരിഞ്ഞുനോക്കാറില്ല. ടെലഫോണിൽ ബന്ധപ്പെട്ടാൽ ആരും എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. പല ജോലിക്കാരുടെയും സ്വകാര്യ ഫോൺ നമ്പറുകളാണ് പൊതുജനത്തിന് ഏക ആശ്രയം. കുറച്ച്​ മഴ ലഭിച്ചതോടെ ചില സ്ഥലങ്ങളിൽ ഏറക്കുറെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജനങ്ങൾ പണംമുടക്കിയാണ് വെള്ളം വാങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.