യൂത്ത്​ ഫ്രണ്ട് (എം)​ ജില്ല നേതൃക്യാമ്പ്​

പത്തനംതിട്ട: കേരള യൂത്ത്​ ഫ്രണ്ട് (എം)​ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്ച തിരുവല്ല നാഷനൽ കോളജിൽ ജില്ല നേതൃക്യാമ്പ്​ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ചെയർമാൻ ജോസ് ​കെ. മാണി എം.പി, മന്ത്രി റോഷി അഗസ്റ്റിൻ, തോമസ്​ ചാഴികാടൻ എം.പി തുടങ്ങിയവർ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​​ മാത്യു നൈനാൻ, സെക്രട്ടറി നെബു തങ്ങളത്തിൽ, ഹാൻലി ജോൺ, മാത്യു മരോട്ടിമൂട്ടിൽ എന്നിവർ പ​ങ്കെടുത്തു. ആറന്മുള വിമാനത്താവളത്തെ എതിർത്ത മന്ത്രി പി. പ്രസാദ്​ കെ-റെയിലിന്​ ചൂട്ടുപിടിക്കുന്നു പത്തനംതിട്ട: പരിസ്ഥിതിവാദം ഉയർത്തി ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്​ നേതൃത്വം കൊടുത്ത മന്ത്രി പി. പ്രസാദ്​ ഇപ്പോൾ കെ-റെയിലിന്​ ശക്തി പകരുകയാണെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ഇരട്ടത്താപ്പ്​ അവസാനിപ്പിച്ച്​ ജനങ്ങളോട്​ നിലപാട്​ വ്യക്തമാക്കണം. ആറന്മുള പദ്ധതിക്കെതിരെ അവസാനംവരെ സമരം നയിച്ച ആളായിരുന്നു പ്രസാദ്. ആറന്മുളയിലെ നീർവിളാകത്താണ്​ പരിസ്ഥിതിയും കൃഷിഭൂമികളും നശിപ്പിച്ച്​ ഇപ്പോൾ സിൽവർ ലൈനിന്​ കല്ലിടാൻ ശ്രമിക്കുന്നത്​. സിൽവർ ലൈൻ വന്നാൽ പമ്പയും മണിമലയാറും നശിക്കും. ഏക്കർ കണക്കിന്​ കൃഷിഭൂമി നശിപ്പിക്കുന്ന ​സിൽവർ ലൈൻ പദ്ധതിയെ​ എതിർക്കാൻ കൃഷി മന്ത്രിക്ക്​ കഴിയുന്നില്ല. ബി.ജെ.പിയുമായി ചേർന്നാണ്​ ആറന്മുളയിൽ സമരം നയിച്ചത്​. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത്​ ഭൂരഹിതർക്ക്​ ​ഭൂമി നൽകാമെന്നും പറഞ്ഞ്​ കുറെ പാവങ്ങളെ സി.പി.എം താമസിപ്പിച്ചിരുന്നു. സമരം കഴിഞ്ഞ്​ അങ്ങോട്ട്​ തിരിഞ്ഞുനോക്കിയിട്ടില്ല. ഇതേ അവസ്ഥ കെ- റെയിലിൽ ഭൂമി നഷ്ടപ്പെടുന്നവർക്കും സംഭവിക്കുമെന്നും മധു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.